
പശ്ചിമഭാഗത്ത് കൂടിയാണ് കൊട്ടരത്തില്‍ പ്രവേശിക്കേണ്ടത്. പൂമുഖത്തെ കുതിരവിളക്കാണ് ചിത്രത്തില്‍. ഈ വിളക്കിനെ എങ്ങനെ ചുറ്റിക്കറക്കി വിട്ടാലും കറക്കം നിലയ്ക്കുമ്പോള്‍ കിഴക്കോട്ട് നോക്കി നില്ക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഒറ്റ പ്ലാവിന് തടിയില്‍ തീര്‍ത്ത ചിത്രത്തൂണ്. കേരളീയ കൊത്തുപണിയുടെ വൈദഗ്ധ്യത്തിനൊരു നിദാനം

ചിത്രത്തൂണിന്റെ മറ്റൊരു ദൃശ്യം. ഇതിനെ തായ്തൂണ് എന്നും പറയാറുണ്ട്.

ഓണക്കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്മാര് ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചിരുന്ന ഓണവില്ലുകള്‍

കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പഴക്കമുള്ള കൊട്ടാരം. ഇത് തായ്കൊട്ടാരം എന്നറിയപ്പെടുന്നു. നാനൂറോളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് ചരിത്രരേഖകള്‍ പറയുന്നു.

തായ്കൊട്ടാരത്തിന്റെ സൈഡ് വ്യൂ

രാജാക്കന്മാര് വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്ന ഔഷധ കട്ടില്. നിരവധി ഔഷധ മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച ഈ കട്ടിലില്‍ കിടന്നാല്‍ രോഗങ്ങള്‍ വരില്ലത്രെ.

കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പൊക്കമുള്ള കൊട്ടാരം. ഇതിനെ ഉപ്പിരിക്ക മാളിക എന്ന് വിളിക്കുന്നു. നാലു നിലകളുള്ള ഈ കൊട്ടാരത്തിന്റെ മൂന്നാം നിലയാണ് രാജാവിന്റെ ശയന മുറി.

ഉപ്പിരിക്ക മാളികയുടെ മുകള്‍ ഭാഗത്തെ ദൃശ്യം

കൊട്ടരത്തിലെ രാജദര്‍ബാര്‍. ഇവിടെയാണ് രാജാവ് മന്ത്രിമാരോടൊപ്പം രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്

ആയിരംപേര്‍ക്ക് ഒരുമിച്ചിരുന്ന് ഉണ്ണാനുള്ള സദ്യാലയം

ഉപ്പിലിടുകളും മറ്റും സൂക്ഷിച്ചിരുന്ന ചീന ഭരണികള്‍. തിരുവിതാംകൂറിന് ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിന് തെളിവുകളായി ഈ ചീനഭരണികളെ ചരിത്രകാരന്മാര് കണക്കാക്കുന്നുണ്ട്.

കൊട്ടാരത്തിനുള്ളിലെ നീരാഴി

നവരാത്രി മണ്ഡപം. ഇവിടെയാണ് നവരാത്രികാലത്ത് നൃത്തവും പാട്ടും അരങ്ങേറിയിരുന്നത്. ( മണിച്ചിത്രത്താഴിലെ നാഗവല്ലി ആടിതിമിര്‍ത്തത് ഇവിടെയാണ്)

കൊട്ടാരത്തിലെ കിളിവാതില്‍. അന്തപ്പുര സ്ത്രീകള്‍ പത്മനാഭപുരത്ത് എഴുന്നള്ളത്തും ഘോഷയാത്രകളും നടക്കുമ്പോള്‍ വീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പ്രജകളുടെ പരാതികള്‍ കേള്‍ക്കാനായി രാജാവും ഈ കിളിവാതില്‍ ഉപയോഗിച്ചിരുന്നു.

കൊട്ടാരത്തെയും പരിസരത്തെയും സമയമറിയിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഴികമണി. പുരാതന എഞ്ചനീയറിംഗ് വൈദഗ്ധ്യത്തിനു ഒരു മകുടോദാഹരണം. ഇതിന്റെ മണിയൊച്ച കിലോമീറ്ററുകള്‍ ദൂരത്ത് കേള്‍ക്കാമായിരുന്നുവത്രെ. ഇന്ന് ഇതിന്റെ മണിയൊച്ച നിലച്ചുവെങ്കിലും, നിശബ്ദമായി ഇപ്പോഴും സമയം കാണിക്കുന്നുണ്ട്. വലിയ കപ്പികളില്‍ ഇട്ടിരിക്കുന്ന ഇരുമ്പ് ചങ്ങലകളിലെ ഭാരമേറിയ കല്ലുകള്‍ വലിച്ചുയര്‍ത്തിയാണ് ഇതിന് കീ നല്‍കുന്നത്.
കൊട്ടാര സമുച്ചയത്തിലെ മറ്റൊരു കൊട്ടാരമായ തെക്കെ കൊട്ടാരത്തിന്റെ പൂമുഖം. മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളംകോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.

കൊട്ടാരത്തിനു സമീപത്തെ പുരാവസ്തു മ്യൂസിയത്തിലെ ഒരു ദാരുശില്പം.
അടുത്ത കാലത്ത് പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. കേരളീയ വാസ്തുകലയുടെ വൈദഗ്ധ്യത്തിന് ഉദാഹരണമായ ഈ കൊട്ടരത്തിനു സമീപത്തെ തേവാരക്കെട്ട് സരസ്വതീ ക്ഷേത്രത്തില്‍ നിന്നാണ് നവരാത്രി വിഗ്രഹങ്ങളെ തിരുവനന്തപുരത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് എഴുന്നെള്ളിക്കുന്നത്. ഇന്നും പഴയ തനിമ നഷ്ടമാവാതെ വളരെ ഭംഗിയായ രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ വിദേശികളടക്കം നിരവധിപേര്‍ എത്തുന്നുണ്ട്. തിങ്കളാഴ്ച്ച കൊട്ടാരത്തിന് ഒഴിവു ദിനമാണ്, അന്ന് സന്ദര്‍ശകരെ കടത്തിവിടില്ല. കൊട്ടാരത്തിന്റെ മുക്കും മൂലയും കാണിച്ചു തന്ന് വിജ്ഞാനപ്രദമായ വിശദീകരണങ്ങള്‍ നല്കുന്ന ഗൈഡുകളുടെ സേവനം പ്രശംസനീയമാണ്.


31 comments:
പത്മനാഭപുരം കൊട്ടാരം; ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍.....
വളരെ പണ്ട് പത്മനാഭപുരം കൊട്ടാരത്തില്‍ പോയിട്ടുണ്ട്.ഇപ്പോള്‍ ഈ പോസ്റ്റ് കണ്ടപ്പോള്‍ അതിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു.നല്ല പോസ്റ്റ്.
നാഗവല്ലി ആടിതിമിര്‍ത്ത നവരാത്രി മണ്ഡപം കണ്ടപ്പോള്‍ ഉള്ളില്‍ ഒരു ഭയം.
നല്ല പോസ്റ്റ് ചാണക്യന്.
ചാണകമെ ദുഷ്ടാ. എന്നെ വിളിക്കാതെ പോയി. ഞാന്‍ പറഞ്ഞിരുന്നതല്ലെ എന്നെ വിളികാതെ പോകരുതെന്ന്.. അതോണ്ട് നോ കമന്റ് ഇവിടെ..!
വളരെ നല്ല പോസ്റ്റ് കേട്ടോ...ചിത്രങ്ങളും,വിവരണവും സൂപ്പര്‍.സ്കൂളില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീമാരുടെകൂടെ പോയത് ഇപ്പോഴും ഓര്‍ക്കുന്നു.യൂണിഫോം ഒക്കെ ഇട്ടു,വരിവരിയായി പോയിട്ടാണ് ഈ കൊട്ടാരത്തിന്റെ ഉള്ളില്‍ കയറിയത്. കണ്ടപ്പോള്‍ മനസ്സിനകത്തൊരു കൊതി,ഒരിക്കല്‍ കൂടി ഇതെല്ലാം നേരില്‍ കാണണം എന്ന്..
ചാണക്യന്, ഫോട്ടോകള്‍ ഇഷ്ടപ്പെട്ടു.
ഇവയൊക്കെ കാണുമ്പോള്‍ മാര്ത്തണ്ടവര്മ്മ ആദിയായ നോവലുകളാന് മനസ്സിലെത്തുന്നതു. അതില്‍ പറയുന്ന കൊട്ടാരമാണൊ ഇതു?
കേട്ടുമാത്രമറിഞ്ഞ പത്മനാഭപുരം കൊട്ടാരത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ് സഹായിച്ചു.
വളരെയേറെ നന്ദി...
ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അവിടം സന്ദര്‍ശിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായി...
അടുത്തുതന്നെ ഞാനും പോകും... ഉറപ്പായും
ചിത്രങ്ങളും,വിവരണവും നന്നായി...:)
കേമം ബഹുകേമം!!!
നല്ല വിവരണവും ചിത്രങ്ങളും. വിവരങ്ങല്കും ചരിത്രത്തിനും നന്ദി. പോസ്റ്റു നന്നായിടുണ്ട്.
ചാണക്യാ, നല്ലൊരു പോസ്റ്റ്. നല്ല വിവരണങ്ങളും. കുറ്റവാളികളെ ശിക്ഷിക്കാനുപയോഗിച്ചിരുന്ന പലവിധ സാമഗ്രികളും അവിടെയുണ്ടായിരുന്നല്ലോ, അതിനെപ്പറ്റിക്കൂടെ പറയാമായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഈ കൊട്ടാരം കാണാന്‍ പോയതിന്റെ പിറ്റേന്നു തന്നെ ടി.വിയില്‍ മണിച്ചിത്രത്താഴ് സിനിമ വന്നു. അതൊരു നല്ല അനുഭവമായിരുന്നു, തലേന്നു കണ്ട കാര്യങ്ങള്‍ സിനിമയില്‍ എവിടെയൊക്കെ ഉപയോഗിച്ചു എന്നറിയുവാനായി.
ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടമായി
ഉപ്പിരിക്കമാളികയുടെ സംവിധാനം എത്രയോ മഹത്തായ ഒരു സങ്കൽപ്പത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമാണ്. ഏറ്റവും താഴെ ട്രഷറി, അതിനു മുകളില്‍ മഹാരാജാവിന്റെ ശയനമുറി, അതിനും മുകളില്‍ പൂജാമുറി... പണം, പണത്തിനു മുകളില്‍ രാജാവ്, രാജാവിനും മുകളില്‍ ഈശ്വരന് എന്ന വീക്ഷണം ഇന്നത്തെ ഭരണാധികാരികള്‍ക്കുണ്ടോ? ഇന്ന് ദൈവത്തിനു മുകളില്‍ മനുഷ്യന്, മനുഷ്യന്നു മുകളില്‍ ജനം തിരഞ്ഞെടുത്ത് വിട്ട ഭരണാധികാരി, അയാള്‍ക്കും മുകളില്‍ സര്‍വ്വശക്തനായ പണം !
ശിവ ശിവ
നല്ല ചിത്രങ്ങള്‍....
മാഷെ നല്ല പോസ്റ്റ്
പത്മനാഭ കൊട്ടാരം തമിഴ് നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അതിന്റെ നടത്തിപ്പുകാര്‍ കേരള സര്‍ക്കാരാണ്. ഇത് എന്തുകൊണ്ടാണെന്ന് അവിടത്തെ ഗൈഡ് എന്നോട് പറഞ്ഞത് കേരള സര്‍ക്കാര്‍ രൂപം കൊണ്ടതിനുശേഷം, പാലക്കാട്ടുള്ള ടിപ്പുവിന്റെ കോട്ട തമിഴ് നാടിനും പത്മനാഭപുരം കൊട്ടാരം കേരളത്തിനും പരസ്പര ധാരണയില്‍ കൈമാറിയെന്നാണ്.
എടുത്തു പറയേണ്ട സംഗതികള്‍
* നിലം - എത്ര മിനുസമാണെന്നൊ അതില്‍ പഴച്ചാറും ഇലച്ചാറുകളും ചേര്‍ത്താണ് ഉണ്ടാക്കിരിക്കണത്. അതിനാല്‍ നല്ല തണുപ്പും നിറവും. പിതിയ സാങ്കേതിക വിദ്യ ഇതിനു മുന്നില്‍ നിഷ്പ്രഭം.
* ചിത്രകലകള്‍ - അതും പ്രകൃതിദത്ത ചാറുകള്‍ ഉപയോഗിച്ച് വരച്ചവ. ഇപ്പോഴും തിളക്കം നഷ്ടപ്പെടാതിരിക്കുന്നു.
* വൈദ്യുതി - കൊട്ടാരത്തില്‍ ഒരു വയറിങ്ങൊ വൈദ്യുതിയൊ ഇല്ല. ഇംഗ്ലണ്ടില്‍ നിന്നും വന്ന പുരാവസ്തു ഗവേഷകര്‍ വന്നപ്പോള്‍ ഇത്ര അമൂല്യമായ കൊട്ടാരത്തില്‍ ഒരു കാരണവശാലും വൈദ്യുതികരണം ചെയ്യരുതെന്ന് നിഷ്കര്‍ഷിച്ചതിനാലാണ്. എന്തെങ്കിലും ഒരു ചെറിയ ഷോര്‍ട്ട് സര്‍ക്യൂട്ടിനാല്‍ കത്തുപിടിച്ചാല്‍..
* കുളം - ഈ കുളമൊരിക്കലും വറ്റില്ല. അതുപോലെ അതിലെ വെള്ളം നിറഞ്ഞുകവിയില്ല. കാരണം വേറെ ഏതൊ ജലാശയവുമായി( പേരു മറന്നു പോയി) ഭൂഗര്ഭത്തില്ക്കൂടി ഒരു ചാലുണ്ടാക്കിയിട്ടുണ്ട്.
* രഹസ്യ ഗുഹ - ആരെങ്കിലും ആക്രമിച്ചാല്‍ രക്ഷപ്പെടുവാനായി രഹസ്യ ഗുഹാ മാര്‍ഗ്ഗം ഉണ്ട്. അതിന് കിലോമീറ്റര്‍ കണക്കിന് നീളമുണ്ട്.
* കൊട്ടാരത്തില്‍ ചെരിപ്പ് ധരിച്ചു പ്രവേശിക്കാന്‍ അനുവാധമില്ല. തറയുടെ സംരക്ഷണത്തിനും വൃത്തിക്കും വേണ്ടിയും.
* രാജ സദസ്സ് - രാജ സദസ്സില്‍ തണുപ്പ് കിട്ടുവാന്‍ രാമച്ചവും മറ്റും ഉപയോഗിച്ച് ചെയ്യുന്ന വിദ്യ ഇതിനു മുന്നില്‍ ഇപ്പോഴത്തെ എയര്‍കണ്ടിഷന്‍ മെഷിയന്‍ വരെ തോറ്റുപോകും.
* നവരാത്രി മണ്ഡപം - അവിടെത്തെ തൂണുകളില്‍ തട്ടിയാല്‍ സ്വരങ്ങള്‍ കേള്‍ക്കാം ഏഴുസ്വരങ്ങള്‍
* രാത്രി ഏഴുമണി കഴിഞ്ഞാല്‍ ആരും കോട്ടയില്‍ തങ്ങില്ല. കാരണങ്ങള്‍.. ഭയം..പിന്നെ ഉമ്മണിതങ്കയുടെ പ്രേതം..വെളിച്ചമില്ലായ്മ..അങ്ങിനെ അനവധി
ഗൈഡുകളുടെ സേവനം ചാണക്യന് മാഷ് പറഞ്ഞതു പോലെ പ്രശംസനീയം തന്നെ.. ആകെ ഒരു പ്രാവിശ്യമെ ഞാനവിടെ പോയിട്ടൊള്ളു അതും ആടുകളെ മേയ്ക്കുമ്പോലെ സാറുന്മാര് കൊണ്ടുപോയപ്പോള്‍.. എന്നാലും അവിടത്തെ കാഴ്ചകള്‍ അറിവും അത്ഭുതം സമ്മാനിക്കും..!
ചാണക്യാ, നല്ല ലേഖനവും ചിത്രങ്ങളും. മലയാളം വിക്കിപീഡിയയിലേയ്ക്ക് ഈ ലേഖനവും ചിത്രങ്ങളും എടുത്തോട്ടേ? I agree to release these pictures under GFDL license എന്ന് ഒരു കമന്റോ ഇ-മെയിലോ കൂടി ഇടാമോ? ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉപയോഗിക്കാന്അത് വേണ്ടി വരും.
ഒരിക്കൽ ഞാനും അവിടം സന്ദർശിച്ചിരുന്നു. വീണ്ടും ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷം... ചിത്രങ്ങളും വിവരണവും മനോഹരമായിരിക്കുന്നു..
ചാണക്യാ, വളരെ നല്ല് പോസ്റ്റ്.ജയകൃഷ്ണന് കാവാലം പറഞ്ഞതുപോലെ ഉപ്പിരിക്ക മാളികയുടെ സംവിധാനം ഉദാത്തമാണ്. അതുകൂടാതെ ഉപ്പിരിക്ക മാളികയുടെ മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ കാണുന്ന മുറ്റത്തുള്ള വലിയ ഉരുണ്ട പാറ (അത് ഒരിക്കൽ പൊക്കാൻ പോലും ഇന്നത്തെ ചെറുപ്പക്കാറ്ക്ക് പറ്റുമോ എന്ന് സംശയം!)നൂറ്റൊന്നു തവണ തലയ്ക്കു മീതേ ഉയറ്ത്തുന്നവരെയായിരുന്നു രാജാവ് സൈന്യത്തിലെട്ത്തിരുന്നതത്രേ.ഉപ്പിരിക്ക മാളികയുടെ മുകളിലിരുന്നാണ് രാജാവ് ഈ പ്രകടനം വീക്ഷിച്ച് റിക്രൂട്ട് ചെയ്തിരുന്നത്. പിന്നെ തായ്ത്തൂണിനുമുണ്ട് മറ്റൊരു പ്രത്യേകത, അതിലെ മര വളയങ്ങളോന്നും പ്രത്യേകമായി നിറ്മ്മിച്ച് അതിലിട്ട് കൂട്ടിയതല്ല, തൂണിനോടൊപ്പംതന്നെ കടഞ്ഞുണ്ടാക്കിയതാണ്. ഒരു കൂട്ടിച്ചേർക്കലുപോലുമില്ലാത്ത ഈ തടി വളകളെങ്ങനെ തൂണിലുണ്ടാക്കി എന്നത്അത്ഭുതം തന്നെ. പിന്നെതൂണിനോട് ചേർന്നുള്ള മച്ചിൽ കൊത്തിവെച്ചിരിക്കുന്ന 64 പുഷ്പങ്ങളുടേയും കൊത്തുപണികൾ (ദലങ്ങള്‍) 64 തരമാണ് ഒന്നിനും ഒന്നിനോട് യാതൊരു സാമ്യവുമില്ല! അത്ഭുതം തന്നെ അന്നത്തെ തച്ചന്മാരുടെ കരവിരുത്.
പണ്ട് ഇവിടം സന്ദറ്ശിച്ചപ്പോൾ ഗൈഡുകൾ പറഞ്ഞുതന്ന വിവരങ്ങളാണിവ. എല്ലാം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു ഈ പോസ്റ്റും ചിത്രങ്ങളും. നന്നായിരിക്കുന്നു.
ചാണക്യാ,
എല്ലാം ഭംഗിയായി.
അഭിനന്ദനങ്ങള്‍.
പത്മനാഭപുരം കൊട്ടാരത്തില്‍ മനുഷ്യരെ നരകിപ്പിച്ചു കൊല്ലാനുള്ള ഒരു യന്ത്രക്കൂടുണ്ടല്ലോ- യന്ത്രമനുഷ്യനെപ്പോലെ തോന്നുന്ന ... ആ സാധനത്തിന്റെ കൂടി ഒരു ഫോട്ടോ എന്നെങ്കിലും ഇവിടെ ഇടണേ.
നമ്മുടെ ചിത്രവധത്തിനുള്ള കൂടു തന്നെ !!
വെള്ളെഴുത്തിന്റെ ലേഖനത്തില്‍ മാതൃഭൂമിക്കാര് ചേര്‍ക്കാന്‍ മറന്നുപോയ അതി പ്രധാനമായ സാധനം.
നല്ല പോസ്റ്റ്..
വിജ്ഞാനപ്രദം!
ചാണക്ക്യാ.....പണ്ട് എന്റെ കൗമാര ക്കാലത്ത് ഞാനും പോയിട്ടുണ്ട് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട് . നന്നായിട്ടുണ്ട് കേട്ടോ...താങ്കള്‍ ചാണ ക്ക്യനല്ലല്ലോചാണക്ക്യാ .....കാളിദാസനാ
ചാണക്ക്യാ.....പണ്ട് എന്റെ കൗമാര ക്കാലത്ത് ഞാനും പോയിട്ടുണ്ട് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട് . നന്നായിട്ടുണ്ട് കേട്ടോ...താങ്കള്‍ ചാണ ക്ക്യനല്ലല്ലോചാണക്ക്യാ .....കാളിദാസനാ
“ I agree to release these pictures under GFDL license “
സിമി കമന്റിയിട്ടുണ്ട്....എടുത്തോളൂ..
CHITHRAKARANU ELLA KARYANGALUDEYUM NEGATIVE SIDE MAATHRE KAANAAN KAZHIYULLO? ITHU NALLATHALLA CHITHRAKAARAA
വിജ്ഞാനപ്രദം..
നല്ല ചിത്രങ്ങള്‍, അതിനേക്കാള്‍ നല്ല വിവരണവും. കൊട്ടാരം കണ്ടിട്ടില്ല, ഇതുവരെ.
പോയിട്ടില്ലെലും ആ കൊട്ടാരത്തിൽ പോകാനുള്ള
താലപര്യം ഉണ്ടാക്കീ ഈ പോസ്റ്റ്
വളരെ നല്ല വിവരണവും ചിത്രങ്ങളും. ഒരിക്കലെങ്കിലും ഈ കൊട്ടാരമൊന്ന് കാണാൻ കൊതിയാകുന്നു.
കൊട്ടാരത്തില്‍”padmanabhapuram palace"എന്ന പേരില്‍ ഗൈഡ് ബുക്ക് വാങ്ങാന്‍ കിട്ടും.വളരെയധികം വിവരങ്ങള്‍ അടങ്ങിയ ഒരു പുസ്തകമാണിത്.ചിത്രങ്ങള്‍ കൊള്ളാം.
നന്ദി.ഞാനാണ് ആ പുസ്തകം എഴുതിയത്.
വെള്ളായണി
കേരളീയരെന്ന് പറഞ്ഞ്
അഭിമാനിയ്ക്കാന്‍ ഇങ്ങനെ ചിലതൊക്കെ ഇപ്പൊഴും ബാക്കി നീല്ക്കുന്നു എന്നൊരാശ്വാസം എല്ലാ സ്ക്കൂളില്‍ നിന്നും കൊണ്ട് കാണിച്ചിരുന്ന ഒരു കൊട്ടാരമാണിതെന്ന് തോന്നുന്നു ..വളരെ വര്‍ഷങ്ങളായി അതു വഴി പോയിട്ട് ..ഇനി ഒരിയ്ക്കല്‍ കൂടി കാണാന്‍ സാധിക്കുമോ എന്തോ ? ജയകൃഷ്ണന്പറഞ്ഞത് എത്ര വാസ്തവം .. കുഞ്ഞനും, ഷാനവാസും പങ്കു വച്ച അറിവുകള്‍ക്ക് നന്ദി ..വെള്ളായണിയുടെ ബുക്ക് ഞാന്‍ വാങ്ങിക്കും എന്റെ മക്കള്‍ക്ക് വേണ്ടി ..
ചാണക്യാ നന്ദി.. :)
പത്മനാഭപുരം കൊട്ടാരം; ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍.....
asamsakal
വളരെ ഉപകാരപ്രദമായ പോസ്റ്റ്,
ചിത്രങ്ങളും അതിമനോഹരം
Post a Comment