Friday, July 18, 2008

ബോണ്‍സായി

വന്‍‌വൃക്ഷങ്ങളുടെ വളര്‍ച്ചയെ ശാസ്ത്രീയ രീതിയില്‍ മുരടിപ്പിച്ച് ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന കലയാണ് ബോണ്‍സായി. എ ഡി 200ല്‍ ചൈനയിലെ പെന്‍‌ജിങ്ങിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ജപ്പാന്‍‌കാരാണ് ഇതിനെ ജനകീയമാക്കിയത്. വളരെയേറെ ശ്രദ്ധയോടെ കഠിനപ്രയത്നം കൊണ്ടേ നല്ലൊരു ബോണ്‍സായി വളര്‍ത്തിയെടുക്കാന്‍ കഴിയൂ. വീടുകളുടെയും മറ്റും മുറികള്‍ക്കകത്ത് അലങ്കാരവസ്തുവായി സൂക്ഷിക്കാന്‍ ബോണ്‍സായികള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്. ശരിയായ വലിപ്പത്തിലും ആകൃതിയിലും വളര്‍ത്തിയെടുത്ത ബോണ്‍സായികള്‍ക്ക് ലക്ഷങ്ങള്‍ വിലയുണ്ട്. ഇത്തരത്തില്‍ ചിട്ടയായി വളര്‍ത്തിയെടുത്ത മരകുഞ്ഞന്‍‌മാരുടെ ചിത്രങ്ങള്‍ കാണൂ....
















ചിത്രങ്ങള്‍ക്ക് കടപ്പാട്:ഗൂഗിള്‍

8 comments:

ചാണക്യന്‍ said...

ഓസിന് കണ്ടാ പോര, കമന്റണം...

കാപ്പിലാന്‍ said...

ഓസിന് കണ്ടാ പോര, കമന്റണം...

:)

യാരിദ്‌|~|Yarid said...

കണ്ടു, ഇതിനേക്കാള്‍ ഭേദം ഗൂഗിളില്‍ നിന്നും കിട്ടിയ ആ ലിങ്ക് തരുന്നതായിരുന്നു. അല്ലെങ്കില്‍ എങ്ങനെയാണ് ബോണ്‍സായി ഉണ്ടാക്കേണതു എന്നൊക്കെ വിശദീകരിച്ച് ഒരു ലേഖനം ഇടണമായിരുന്നു. അതിന്റെ കൂട്ടത്തില്‍ ഇട്ടാല്‍ മതിയാരുന്നു ഈ ചിത്രങ്ങള്‍...ഇതു വെറുതെ മനുഷ്യനെ വടിയാക്കാനായിട്ടു..!

siva // ശിവ said...

എനിക്കും നട്ടു പിടിപ്പിക്കണം ഇതുപോലെ കുറെ കുഞ്ഞു ഭീമന്മാരെ....

നമ്മുടെ നാട്ടിലെ ആള്‍ക്കാരുടെ മനസ്സൊക്കെ ഇപ്പോള്‍ ഇതു പോലെ ബോണ്‍സായ് ആയിരിക്കുകയാണെന്ന് തോന്നുന്നു...വല്ലാതെ മുരടിച്ച്....

പിന്നെ ഈയിടെയായി വൈകുന്നേരത്തെ 6.00 മണിക്കുള്ള നാഗര്‍‌കോവില്‍ പാസ്സഞ്ചറും ബോണ്‍‌സായ് ആയിക്കൊണ്ടിരിക്കുന്നു....

ചാണക്യന്‍ അതൊന്നും കണുന്നില്ലെന്നുണ്ടോ....

സസ്നേഹം,

ശിവ.

Unknown said...

ഞാന്‍ നാട്ടില്‍ ചെന്നിട്ട് ഒരു ബോണ്‍സായ് നടുന്നുണ്ട്.എന്നിട്ട് അതിന്റെ നടീല്‍ കര്‍മ്മം
നിര്‍വ്വഹിക്കാന്‍ ശ്രി ചാണക്യനെ ക്ഷണിക്കാം
(ചുമ്മാ കേട്ടോ)
പടങ്ങള്‍ അസ്സലായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇവടെ ഇങ്ങനെ കുറെയെണ്ണത്തെ കാണാനായി...

ചിത്രങ്ങള്‍ നന്നായി. യാരിദ് പറഞ്ഞ്പോലെ ഇച്ചിരി വിവരണം കൂടി ആയിക്കൂടെ?

sunilfaizal@gmail.com said...

ചാണക്യന്‍ അനന്തപുരിയിലെ പത്രപുലികളിലൊരാളല്ലേ..ബോണ്‍സായി ചരിത്രം, യാരിദ് പറഞ്ഞപോലെ എങ്ങനെ ബൊണ്‍സായി ഉണ്ടാക്കാം എന്നൊക്കെ ഗാവേഷണം നടത്താന്‍ കൂടി സമയം കണ്ടെത്തി പോസ്റ്റാമായിരുന്നു..അപ്പൊള്‍ കൂടുതല്‍ നന്നാവുമല്ലോ..

ചാണക്യന്‍ said...

യാരിദ്
പ്രിയ ഉണ്ണികൃഷ്ണന്‍
സുനില്‍ കോടതി
നിങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ച് ബോണ്‍സായി നിര്‍മ്മാണത്തെക്കുറിച്ച് പോസ്റ്റിയിട്ടുണ്ട്,
http://ttzunami.blogspot.com/2008/07/blog-post_24.html